സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന്‍ ജോര്‍ദാന്‍ സൈന്യം ശ്രമിക്കവേ ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
ഗബ്രിയേലിന്‍റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയില്‍നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് പരുക്കേറ്റ എഡിസണ്‍ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്‍റെ മരണവിവരം പുറത്തറിഞ്ഞത്.
സമീപവാസികളായ ഗബ്രിയേല്‍ പെരേരയും എഡിസണും ഒന്നിച്ചാണ് ജോര്‍ദാനിലെത്തിയത്. അതേസമയം, ഇവര്‍ ടൂറിസ്ററ് വീസയിലാണ് പോയതെന്നാണ് ഗബ്രിയേലിന്‍റെ കുടുംബം പറയുന്നത്. തലയ്ക്കു വെടിവച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇവരെ ഇസ്രയേലിലേക്ക് കടത്താന്‍ ഏജന്‍റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്‍റലിജന്‍സും അന്വേഷണമാരംഭിച്ചു.
വേളാങ്കണ്ണിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഗബ്രിയേല്‍ വീട്ടില്‍നിന്നു പോയതെന്ന് ബന്ധു ബീന മാധ്യമങ്ങളോടു പറഞ്ഞു. ജോര്‍ദാനിലേക്കോ ഇസ്രയേലിലേക്കോ പോകുന്നുവെന്ന കാര്യം ഭാര്യയോടു പോലും പറഞ്ഞിട്ടില്ലെന്നും എഡിസണ്‍ നാട്ടിലെത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

Comments: